മാധവിക്കുട്ടി ടീച്ചറുടെ വിയോഗം.. താങ്ങാൻ ആവാതെ രക്ഷിതാക്കളും വിദ്യാർത്ഥികളും

  1. Home
  2. MORE NEWS

മാധവിക്കുട്ടി ടീച്ചറുടെ വിയോഗം.. താങ്ങാൻ ആവാതെ രക്ഷിതാക്കളും വിദ്യാർത്ഥികളും

മാധവിക്കട്ടി


ചെർപ്പുളശ്ശേരി. ഇന്നു രാവിലെ നിര്യാതയായ  മാധവിക്കുട്ടി ടീച്ചറുടെ വിയോഗം കുടുംബത്തിൽ മാത്രമല്ല ശബരി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും തീരാത്ത വേദനയായി. ഇന്നലെ സ്കൂളിൽ സജീവമായി എത്തിയ ടീച്ചറെ  ഇന്ന് രാവിലെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ . എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും തന്നെ മരണ സംഭവിച്ചു. ടീച്ചർ ഞങ്ങൾക്ക് ഒരു അമ്മയായിരുന്നു എന്ന് കുട്ടികൾ ഓർത്തെടുക്കുന്നു. ദീർഘകാലമായി സ്കൂളിൽ അധ്യാപികയായി ജോലിചെയ്യുന്ന മാധവിക്കുട്ടി ടീച്ചറെ കുറിച്ച് ശബരി മാനേജ്മെന്റിനും ഒരുപാട് പറയാനുണ്ട്. ടീച്ചറുടെ വേർപാട് സ്കൂളിന്  കനത്ത നഷ്ടമാണെന്ന് ശബരി സെൻട്രൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി ശ്രീകുമാർ പറഞ്ഞു. തങ്ങളുടെ നല്ലൊരു സഹപാഠിയെയാണ് നഷ്ടപ്പെട്ടതെന്ന് രാജേഷ് അടയ്ക്കാപത്തൂർ ഓർത്തെടുക്കുന്നു. ടീച്ചറുടെ മൃതദേഹം രാവിലെ 9 മുതൽ 10 വരെ സ്കൂളിൽ  പൊതു ദർശനത്തിന് വയ്ക്കും. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ സ്കൂളിൽ എത്തും. തുടർന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം 4:00 മണിക്ക് ഐവർ മഠത്തിൽ സംസ്കരിക്കും