മണിപ്പൂർ കലാപം ഇന്ത്യൻ ബഹുസ്വരതയ്ക്ക് ഏറ്റ തിരിച്ചടി: ഗാന്ധി ദർശൻ വേദി.

  1. Home
  2. MORE NEWS

മണിപ്പൂർ കലാപം ഇന്ത്യൻ ബഹുസ്വരതയ്ക്ക് ഏറ്റ തിരിച്ചടി: ഗാന്ധി ദർശൻ വേദി.

മണിപ്പൂർ കലാപം ഇന്ത്യൻ ബഹുസ്വരതയ്ക്ക് ഏറ്റ തിരിച്ചടി: ഗാന്ധി ദർശൻ വേദി.


കുത്തനൂർ: മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ ഉണ്ടായ അക്രമം അതിക്രൂരവും ഭാരതതിന്റെ യശ:സ്സിന് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ തീരാകളങ്കവുമാണെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ പറഞ്ഞു. ഗാന്ധി ദർശൻ വേദി കുത്തനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളപ്പാറ സെന്ററിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യ ധാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി.പി. വിജയകുമാർ. കലാപം അമർച്ച ചെയ്ത് സമാധാനം പുന:സ്ഥാപിക്കാൻ നടപടി വേണമെന്നും, മണിപ്പൂർ മന്ത്രിസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും പി.പി. വിജയകുമാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം ചെയർമാൻ വൈ. ഷഹനാസ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ പി.എസ്.നാരായണൻ, പി.ഉണ്ണികൃഷ്ണൻ, നേതാക്കളായ എൻ. സുന്ദരൻ, എം. ഫരീദ ,സി.കെ. ഉണ്ണി, കെ.പി. കുട്ടൻ, എസ്. സത്യഭാമ, കെ.എ. ഉമ്മർ ഫാറുക്ക്, കെ.എ.രാജേഷ്, ജി.ശാന്തകുമാർ, സക്കീർ ഹുസൈൻ പറവണി , ആർ.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.