\u0D06\u0D31\u0D4D\u0D31\u0D3F\u0D19\u0D4D\u0D19\u0D32\u0D3F\u0D32\u0D4D‍ \u0D35\u0D28\u0D4D‍ \u0D24\u0D40\u0D2A\u0D3F\u0D1F\u0D41\u0D24\u0D4D\u0D24\u0D02; \u0D2E\u0D42\u0D28\u0D4D\u0D28\u0D4D \u0D15\u0D1F\u0D15\u0D33\u0D4D‍ \u0D2A\u0D42\u0D7C\u0D23\u0D4D\u0D23\u0D2E\u0D3E\u0D2F\u0D3F \u0D15\u0D24\u0D4D\u0D24\u0D3F \u0D28\u0D36\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. MORE NEWS

ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ പൂർണ്ണമായി കത്തി നശിച്ചു.

ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിച്ചു . ഇന്ന് പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിച്ചു . ഇന്ന് പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്.


തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം . പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന്ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോ‍ർട്ടില്ല.