കോർപറേറ്റ് ഭരണകൂട നയങ്ങൾക്കെതിരെ മെയ്ദിന മെയ്ദിനാഘോഷം

  1. Home
  2. MORE NEWS

കോർപറേറ്റ് ഭരണകൂട നയങ്ങൾക്കെതിരെ മെയ്ദിന മെയ്ദിനാഘോഷം

കോർപറേറ്റ് ഭരണകൂട നയങ്ങൾക്കെതിരെ മെയ്ദിന മെയ്ദിനാഘോഷം


അങ്ങാടിപ്പുറം :ഭരണകൂടങ്ങളുടെ കോർപറേറ്റ് നയങ്ങൾക്കെതിരേയുള്ള  പ്രതിഷേധമായി സംസ്ഥാന തലത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ എഫ് ഐ ടി യു   മെയ് ദിന മെയ്ദിനാഘോഷം സംഘടിപ്പിച്ചു.
തിരൂർക്കാട് ടൗണിൽ  എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കാദർ അങ്ങാടിപ്പുറം പതാക ഉയർത്തി.
കോർപ്പറേറ്റ് ഭരണകൂടങ്ങൾ മുതലാളിത്ത പരിഷ്കാരങ്ങൾ ജനസാമാന്യത്തെ കടുത്ത സാമൂഹ്യ -സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുന്ന കാലഘട്ടമാണിത്. ഭീകരമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കൽ, എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം നിഷേധം സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കൽ ഇവയെല്ലാം തൊഴിലാളിവർഗത്തിനു  നിഷേധിച്ചുകൊണ്ടുള്ള നിയമനിർമാണങ്ങൾ ഇന്ത്യൻ തൊഴിലാളി വർഗ്ഗവും ഈ കോർപ്പറേറ്റ് ഭരണകാലത്ത്  അഭിമുകീ കരി ക്കേണ്ടി വരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപടുക്കാനും  തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടങ്ങൾക്ക് കരുത്ത് പകരാനും ഈ അവസരത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മതനിരപേക്ഷ - ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാനും പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് കരുത്തേകാനും തൊഴിലാളിവർഗ്ഗം നേതൃത്വപരമായ പങ്കു വഹിക്കേണ്ടത് അനിവാര്യമാണ്. ഈ ഉത്തരവാദിത്തo നിർവഹിക്കാൻ  മെയ്ദിന രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ നമുക്ക് ശക്തി പകരട്ടെ.എന്ന് അദ്ദേഹം പറഞ്ഞു.
 എഫ്ഐടിയു സംസ്ഥാന കമ്മിറ്റി അംഗം സെയ്താലി വലമ്പൂർ, എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം  ശിഹാബ് തിരൂർക്കാട്, നൗഷാദ് അരിപ്ര, ഇക്ബാൽ കെ വി, അർഷിദ്  തിരൂർക്കാട്, അമീൻ  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തിയത്