അതുല്ല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കൈകോര്‍ത്ത് മെഡിബഡിയും ഇന്‍ഡെല്‍ മണിയും

  1. Home
  2. MORE NEWS

അതുല്ല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കൈകോര്‍ത്ത് മെഡിബഡിയും ഇന്‍ഡെല്‍ മണിയും

അതുല്ല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കൈകോര്‍ത്ത്  മെഡിബഡിയും ഇന്‍ഡെല്‍ മണിയും


കൊച്ചി, 18 മെയ് 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റുഫോം ആയ മെഡിബഡിയും മുന്‍നിര ഗോള്‍ഡ്‌ലോണ്‍ ദാതാക്കളും പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ ഇന്‍ഡെല്‍ മണിയും സംയുക്തമായി അതുല്ല്യമായ ആരോഗ്യപരിരക്ഷയും മറ്റുസേവനങ്ങളും നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇരുകമ്പനികളും കൈകോര്‍ക്കുമ്പോള്‍ ഇന്‍ഡെല്‍ മണി ഗോൾഡ് ഉപഭോക്താക്കള്‍ക്ക് നിരവധി അരോഗ്യ പരിരക്ഷാ സേവനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 1000 രൂപക്ക് അണ്‍ലിമിറ്റഡ് ഡോക്ടർ കണ്‍സള്‍ട്ടേഷന്‍, ഹെല്‍ത്ത് ചെക്കപ്പുകള്‍, ലാബ് പരിശോധനകള്‍, മരുന്നുകള്‍ സൗജന്യമായി എത്തിച്ചു നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

അതുല്യമായ ഈ ഹെല്‍ത്ത് കവറും മറ്റ് ഉല്‍പ്പന്നങ്ങളും മെഡിക്കല്‍ അത്യാഹിത സമയത്ത് ഉപയോക്താക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികള്‍ക്ക് സമഗ്രമായ സാമ്പത്തിക പിന്തുണ ലഭിക്കുന്നതിന് മുന്‍ഗണന നൽകുന്നു. ഉപഭോക്താക്കള്‍ക്കുള്ള ചെലവുകളുടെയും പ്രാഥമിക ആരോഗ്യ പരിരക്ഷാ ചെലവുകളുടെയും വിടവ് നികത്താനും ഇത് ലക്ഷ്യമിടുന്നു.

''ഇന്ത്യയിലാകമാനം ആരോഗ്യപരിരക്ഷാരംഗത്ത് അചഞ്ചലമായ പ്രതിബദ്ധതയോടുകൂടി മുന്തിയ ആരോഗ്യ രക്ഷാ പരിഹാരങ്ങള്‍ നല്‍കി വരുന്ന മെഡിബഡി ഇന്‍ഡെല്‍മണിയുമായി കൈകോർക്കുമ്പോൾ ഒരു പടി കൂടി ശക്തി പ്രാപിക്കും. മെഡിക്കല്‍ അത്യാഹിതങ്ങള്‍ മൂലം സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് മെഡിബഡിയും ഇന്‍ഡെല്‍ മണിയും പരസ്പരം കൈകോര്‍ക്കുമ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെടുക.  രാജ്യത്തുടനീളം 234-ലധികം ശാഖകളുളള  ഇൻഡെൽ മണി ഗോള്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മെഡിബഡി രാജ്യത്താകമാനമുളള ജനങ്ങള്‍ക്ക് ഗുണമേന്മയുളള ആരോഗ്യപരിരക്ഷ നല്‍കാന്‍ പ്രാപ്തരാകും," എന്ന്  മെഡിബഡി സഹസ്ഥാപകനും സിഇഒയുമായ സതീഷ് കണ്ണന്‍ പറഞ്ഞു.

''മെഡിബഡിയും ഇൻഡെൽ മണിഗോള്‍ഡും പരസ്പരം കൈകോര്‍ക്കുമ്പോള്‍ ഉപഭോക്താള്‍ക്ക് സാമ്പത്തിക പിന്തുണയും ആരോഗ്യപരിരക്ഷയും ഉള്‍പ്പെടുന്ന  സമഗ്രമായ സേവനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് ഒരു വലിയ നാഴിക കല്ലാകുകയാണ്.  പ്രത്യേകിച്ചും, ഗുണമേന്മയുളള ആരോഗ്യപരിരക്ഷ ലഭിക്കാത്ത ഗ്രാമീണര്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. ഡിജിറ്റല്‍ ആരോഗ്യപരിരക്ഷാരംഗത്ത് വിദഗ്ധരായ മെഡിബഡിയുമായി ഞങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നന്നായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഈ സംയുക്ത പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് മുന്തിയ തരം സേവനങ്ങളും സാധ്യമായ അത്രയും മൂല്ല്യവും  നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കും,''  ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

ഇന്‍ഡെല്‍ മണിയുമായി സഹകരിക്കുന്നതിലൂടെ, മെഡിബഡിയുടെ  ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യയില്‍ അതിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.  കരാറിന്റെ നിബന്ധനകള്‍ക്ക് കീഴില്‍, മെഡിബഡി പുതിയ ഉല്‍പ്പന്നത്തിനായി ഇന്‍ഡെല്‍ മണി ഗോള്‍ഡുമായി ഒരു അനുബന്ധത്തില്‍ ഒപ്പുവച്ചു. ഇത് ഇന്‍ഡെല്‍ മണി ഗോള്‍ഡിന്റെ ഇന്ത്യയിലെ 234+ ശാഖകളില്‍ ഉടനീളം പ്രമോട്ട് ചെയ്യും.  ഈ പങ്കാളിത്തം കേരളത്തിലെ കൊച്ചിയില്‍ ശക്തമായ ചുവടും വിപണി വിഹിതവും നേടിക്കൊണ്ട് ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ മെഡിബഡിയുടെ വ്യാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.  കൂടാതെ, കേരളത്തിലെ മറ്റ് പ്രമുഖ എന്‍ബിഎഫ്സികളുമായി കൂടുതല്‍ പങ്കാളിത്തത്തിനുളള സാധ്യത കണ്ടെത്താനുളള അവസരവും മെഡിബഡിക്ക് ലഭിക്കും, അതുവഴി ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ആരോഗ്യ സംരക്ഷണം താങ്ങാനാവുന്ന നിരക്കുകളിൽ ലഭ്യമാകും.