തിരൂർക്കാട്ട് ബൈക്ക് അപകടം , MES മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു*

  1. Home
  2. MORE NEWS

തിരൂർക്കാട്ട് ബൈക്ക് അപകടം , MES മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു*

തിരൂർക്കാട്ട് ബൈക്ക് അപകടം , MES മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു*

മലപ്പുറം പെരിന്തൽമണ്ണ ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എംഇസ്‌ മെഡിക്കൽ കോളജിലെ വിദ്യാര്‍ത്ഥിനിയായ അൽഫോൻസ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസി ക്ക് സമീപമാണ അപകടം ഉണ്ടായത്.

സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് അപകടത്തില്‍ പരിക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് . ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് അൽഫോൻസ.