മീലാദ് സന്ദേശറാലി നടത്തി.

ചെർപ്പുളശ്ശേരി I ചെർപ്പുളശ്ശേരി സോൺ കേരള മുസ്ലിം ജമാഅത്ത് | കമ്മിറ്റി യുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ടൗണിൽ മീലാദ് സന്ദേശറാലി നടത്തി. ഒറ്റപ്പാലം റോഡ് നമസ്കാര പള്ളിക്കു സമീപത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.
അബൂബക്കർ മുസ്ലിയാർ പൂതക്കാട്, റശീദ് സഖാഫി പട്ടിശ്ശേരി, മൊയ്തു ഹാജി വീരമംഗലം, റഫീഖ് സഖാഫി പാണ്ടമംഗലം, സൈതലവി മോളൂർ, ജമാലുദ്ധീൻ ഫൈസി, ഉമർ സഖാഫി മേലാറ്റൂർ, ഉമർ സഖാഫി മാവുണ്ടിരി, അഷറഫ് ചെർപ്പുളശ്ശേരി, മുഹമ്മദ് OK, ഹാരിസ് ബുഖാരി, നജീബ് മുസ്ലിയാർ, മുഹമ്മദലി സഖാഫി മoത്തിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.പൊതു സമ്മേളനത്തിന്
ശെരീഫ് ചെർപ്പുളശ്ശേരി സ്വാഗതം പറഞ്ഞു
റഫീഖ് കൈലിയാട് പ്രമേയ പ്രഭാഷണം നടത്തി.സൈതലവി പൂതക്കാട് നന്ദി പറഞ്ഞു.