മിനിയ്ക്ക് ഇനി മുതൽ* *സ്വന്തം ഭൂമിയുടെ നികുതി അടയ്ക്കാo* *അദാലത്ത് വേദിയിൽ തന്നെ ഉത്തരവ് ലഭിച്ചു*

ഒറ്റപ്പാലം. റീ സർവ്വേ നടത്തിയതിന് പിന്നാലെ മിച്ചഭൂമിയായി മാറിയ തന്റെ 90 സെന്റ് ഭൂമിയ്ക്ക് ശ്രീകൃഷ്ണപുരം സ്വദേശിനി മിനി പൈലോയ്ക്ക് പത്ത് വർഷമായി നികുതി അടക്കാൻ സാധിച്ചിരുന്നില്ല. 1993 വാങ്ങിയ സ്ഥലത്തിന് 2013 വരെ മിനി നികുതി അടച്ചിക്കുന്നു. എന്നാൽ 2013 ൽ റീസർവേ നടത്തിയതോടെ നികുതി അടയ്ക്കാൻ കഴിയാതെ വരികെയായിരുന്നു. 1993ൽ അകാലമായി കൈമാറ്റം ചെയ്താണ്
മിനിയ്ക്ക് ഈ ഭൂമി ലഭ്യമായത്.
2022-ൽ ബന്ധപ്പെട്ട ഓഫീസുകളിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നികുതി അടച്ച രസീത് ഇല്ലാത്തതിന്റെ അഭാവത്തിൽ മിനി പൈലോക്ക് പല ആവശ്യങ്ങളും നടക്കാതെ വന്നിരുന്നു. തുടർന്നാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് ഓൺലൈനായി അപേക്ഷിച്ചത്.
പരാതി പരിശോധിച്ച ശേഷം സർക്കാർ പ്രത്യേക ഉത്തരവിലൂടെ സാധൂകരിച്ച് നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിയുടെ ഉത്തരവ് വേദിയിൽ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് മിനി പൈലോക്ക് കൈമാറുകയായിരുന്നു.