അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു*

  1. Home
  2. MORE NEWS

അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു*

അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു*


അട്ടപ്പാടിയിൽ നവജാതശിശു മരണത്തെക്കുറിച്ച് ആളുകളിൽ അറിവ് വർദ്ധിപ്പിച്ച് ശിശുമരണങ്ങൾ ഒഴിവാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി - പട്ടികവർഗ്ഗ -  പിന്നാക്കക്ഷേമ - ദേവസ്വം -  പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി നടപ്പാക്കുന്നത്. 
അട്ടപ്പാടിക്കായി ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ ലക്ഷ്യം കണ്ടു തുടങ്ങുന്നതായും
അട്ടപ്പാടി മേഖലയിലെ 
പദ്ധതികളിൽ  ഗുണഭോക്താക്കൾക്ക് അതിന്റ ഫലം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്നും ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച ജനനി ജന്മ രക്ഷ പദ്ധതി ഗർഭിണികൾ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതാണ്. അതിൽ അനുവദിക്കുന്ന തുക ഗർഭിണികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിക്ക് പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവരെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു വീട്ടിലെ ഒരു അംഗത്തിന് തൊഴിലുറപ്പാക്കിയാൽ അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ സർക്കാർ നിയമിച്ചു. ഈ നിയമനം പൂർണമായും പിന്നാക്ക വിഭാഗക്കാർക്ക് മാത്രമായിട്ടായിരുന്നു. നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർത്ഥികളിൽ  നിന്ന് 250 പേരെ തിരഞ്ഞെടുത്ത് പരിശീലനവും ജോലിയും നൽകും. അട്ടപ്പാടിയിൽ ഉള്ളവർക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു*

യൂണിസെഫ് കൂടിയാലോചനയോടെ ഗർഭിണികൾക്കായി തയ്യാറാക്കിയ ശിശു പരിചരണ കിറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു. 
അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഉത്പന്നങ്ങളുടെ ആമസോൺ ലോഞ്ചും മന്ത്രി നിർവ്വഹിച്ചു


മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ.ഷംസുദ്ദീൻ എം. എൽ.എ അധ്യക്ഷനായി. അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി.ധർമ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജ്യോതി അനിൽകുമാർ, പി.രാമമൂർത്തി 
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബഷീർ, എസ്.
സനോജ്, സിന്ധു ബാബു, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം എം.രാജൻ, എം.ആർ.എസ് അട്ടപ്പാടി സീനിയർ സൂപ്രണ്ട് എം. കന്തസാമി, ഐ. റ്റി.ഡി.പി അസി.പ്രോജക്റ്റ് ഓഫീസർ കെ.എ സാദിഖലി, അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി കെ.രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.