27 മാസത്തെ പെൻഷൻ തുക മുൻകാല പ്രാബല്യത്തോടെ നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം* *അദാലത്തിൽ ഉണ്ണികൃഷ്ണന് ആശ്വാസം*

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി സ്വദേശിയായ കെ. ഉണ്ണികൃഷ്ണന്റെ വർഷങ്ങൾ നീണ്ട വിഷമത്തിന് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ പരിഹാരമായി.  ചെത്ത് തൊഴിലാളിയായ ഉണ്ണികൃഷ്ണൻ ചെത്ത് തൊഴിലാളി പെൻഷൻ ലഭിക്കുന്നതിനായി 2019 ൽ അപേക്ഷ നൽകിയിരുന്നു.  2021 ൽ ഉണ്ണികൃഷ്ണന്റെ അപേക്ഷ സ്വീകരിക്കുകയും അന്നുമുതലുള്ള പെൻഷൻ കൃത്യമായി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ അപേക്ഷ നൽകിയ 16.5.2019 മുതൽ 1.10.2021 ൽ അപേക്ഷ സ്വീകരിച്ചതുവരെയുള്ള 27 മാസത്തെ പെൻഷൻ തുക മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് ആവശ്യപ്പെട്ട്  കേരള ചെത്ത് തൊഴിലാളി ക്ഷേമനിധി  ബോർഡിൽ അപേക്ഷ നൽകുകയായിരുന്നു. എന്നാൽ മന്ത്രിയുടെ നിർദ്ദേശം ഉണ്ടെങ്കിൽ കുടിശ്ശിഖ തുക നൽകാമെന്ന് ബോർഡ്‌ അധികൃതർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഉണ്ണികൃഷ്ണൻ പരാതി പരിഹാര അദാലത്തിൽ എത്തുകയും പരാതി കേട്ട  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി 27മാസത്തെ പെൻഷൻ തുക നൽകണമെന്ന് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.