\u0D2E\u0D4B\u0D39\u0D28 \u0D24\u0D28\u0D3F\u0D1A\u0D4D\u0D1A\u0D3E\u0D2F\u0D3F

  1. Home
  2. MORE NEWS

മോഹന തനിച്ചായി

മോഹന തനിച്ചായി 


കടവന്ത്രയിൽ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുമരുകൾ അലങ്കരിക്കാൻ ജപ്പാനിൽ നിന്നുള്ള ചിത്രം ഉണ്ടാവില്ല. ജപ്പാൻ എന്ന മോഹം ബാക്കിയാക്കി യാത്രാദമ്പതിമാരിൽ കെ ആർ വിജയൻ അന്തരിച്ചു, മോഹന തനിച്ചായി.

ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ മിച്ചം പിടിച്ചാണ് കടവന്ത്ര സ്വദേശി വിജയനും മോഹനയും രാജ്യാന്തര യാത്രകൾ നടത്തിയിരുന്നത്. ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറു വിഹിതം എല്ലാദിവസവും മാറ്റിവെച്ചായിരുന്നു ഇവരുടെ ലോക യാത്രകൾ.

16 വർഷത്തിനിടെ 26 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതിമാരുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശ യാത്രകളുടെ ചിത്രങ്ങൾ ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകളെ അലങ്കരിച്ചിരുന്നു.