\u0D2E\u0D26\u0D4D\u0D2F\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D2A\u0D23\u0D02 \u0D06\u0D35\u0D36\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D24\u0D4D \u0D28\u0D7D\u0D15\u0D3E\u0D1E\u0D4D\u0D1E\u0D24\u0D3F\u0D28\u0D3E\u0D7D \u0D05\u0D2E\u0D4D\u0D2E\u0D2F\u0D46 \u0D35\u0D46\u0D1F\u0D4D\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D30\u0D3F\u0D15\u0D4D\u0D15\u0D47\u0D7D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41; \u0D15\u0D47\u0D38\u0D3F\u0D7D \u0D2E\u0D15\u0D7B \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D7D.

  1. Home
  2. MORE NEWS

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാഞ്ഞതിനാൽ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു; കേസിൽ മകൻ അറസ്റ്റിൽ.

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാഞ്ഞതിനാൽ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു;  കേസിൽ മകൻ അറസ്റ്റിൽ.


ഒറ്റപ്പാലം: പ്രായമായ അമ്മയെ വെട്ടിപ്പരുക്കേൽപിച്ചെന്ന കേസിൽ മകൻ അറസ്റ്റിലായി. അമ്പലപ്പാറ വേങ്ങശ്ശേരി അമ്പലംകുന്ന് സുരേഷിനെ (48) ആണു വധശ്രമ കേസിൽ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ കല്യാണിയെ (75) പരുക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കല്യാണിയുടെ ഇടതു ചെവിയിലും കഴുത്തിലുമാണ് വെട്ടേറ്റിട്ടുള്ളത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നു പൊലീസ് അറിയിച്ചു.