ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

  1. Home
  2. MORE NEWS

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍


പാലക്കാട്: രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നു വരണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. പത്തിരിപ്പാല വൈറ്റ് സാന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തേയും നിയമ വ്യവസ്ഥയേയും പൂര്‍ണമായി തകര്‍ത്തുകൊണ്ടുള്ള ഫാഷിസ്റ്റ് ഭരണമാണ് ബി ജെ പി  രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന തുല്യാവകാശം രാജ്യത്ത് തകര്‍ത്തെറിഞ്ഞു. സംഘപരിവാര താല്പര്യങ്ങള്‍ക്കനുസരിച്ച് കോടതികളില്‍ വിധികള്‍ പോലും ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണ്. ജനാധിപത്യ വഴിലൂടെയല്ല ബിജെപി അധികാര ചെങ്കോല്‍ നേടിയിട്ടുള്ളത്. ചെങ്കോലിന് ജനാധിപത്യത്തില്‍ ഒരു പ്രാധാന്യവുമില്ല. മുന്‍ കാല ചരിത്രങ്ങളില്‍ ഏകാധിപത്യത്തിന്റെ പ്രതീകമായിരുന്നു ചെങ്കോല്‍.  ഈ ഫാഷിസ്റ്റ് ഭരണ കൂടത്തെ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് കൊണ്ടു തന്നെ തകര്‍ത്തെറിയാന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്നും നെല്ല് സംഭരണവും കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ബാബു ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ വി ടി ഇക്‌റാമുല്‍ ഹഖ്, ഡോ. സി എച്ച് അഷ്‌റഫ്  എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പട്ടാമ്പി,  ഇ എസ് ഖാജാ ഹുസൈന്‍, ജില്ലാ- മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.