\u0D35\u0D16\u0D2B\u0D4D \u0D2C\u0D4B\u0D30\u0D4D‍\u0D21\u0D4D \u0D28\u0D3F\u0D2F\u0D2E\u0D28\u0D02 \u0D2A\u0D3F\u0D0E\u0D38\u0D4D\u0D38\u0D3F\u0D15\u0D4D\u0D15\u0D4D \u0D35\u0D3F\u0D1F\u0D4D\u0D1F \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28 \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍ \u0D24\u0D40\u0D30\u0D41\u0D2E\u0D3E\u0D28\u0D02 \u0D31\u0D26\u0D4D\u0D26\u0D3E\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D2E\u0D41\u0D38\u0D4D\u0D32\u0D40\u0D02 \u0D38\u0D02\u0D18\u0D1F\u0D28\u0D15\u0D33\u0D4D‍.

  1. Home
  2. MORE NEWS

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍.

kerala


വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേര്‍ത്ത മതസംഘടനകളുടെ യോഗം നിലപാടെടുത്തു. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവര്‍ വേണമെന്നും മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. വഖഫ് നിയമനങ്ങള്‍  പിഎസ് സി വഴിയാക്കിയാല്‍ അവിശ്വാസികള്‍ ബോര്‍ഡിലെത്തുമെന്നും മത വിശ്വാസമുള്ളവര്‍ വഖഫ് ബോര്‍ഡില്‍ വരണമെന്ന് നിര്‍ബന്ധമാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.