ക്വട്ടേഷൻ കേസിൽ പ്രതിയായ മുസ്ലീം ലീഗ് കൗൺസിലർ രാജിവെക്കുക. സിപിഐഎം പ്രതിഷേധം യോഗം നടത്തി

ചെർപ്പുളശ്ശേരി: കരാറുകാരനെ ആക്രമിച്ച് ബൈക്കും, പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത ക്വട്ടേഷൻ സംഘാഗംങ്ങളിൽ ഉൾപ്പെട്ടു പ്രതിയായ മുസ്ലിം ലീഗ് രണ്ടാം വാർഡ് കൗൺസിലർ മൊയ്തീൻകുട്ടി രാജിവെക്കുക എന്ന അവശ്യമുന്നയിച്ചു സിപിഐഎം കാറൽമണ്ണ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറ്റുമുറി അലക്കൽ പ്രതിഷേധ യോഗവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം സിജു ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി കെടി സത്യൻ അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം പികെ സുജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി വിനോദ്, വിഎം സജീഷ്, കെ സുരേഷ്, സി അനന്തൻ, പികെ മണികണ്ഠൻ, ടി സന്തോഷ്, കെ രജീഷ്, എം മുനീർ, ബ്രാഞ്ച് സെക്രട്ടറിമാരായ സി കുഞ്ഞിക്കണ്ണൻ, പി ഉമ്മർ, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.