കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കുമെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന ജാഥ

  1. Home
  2. MORE NEWS

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കുമെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന ജാഥ

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എംവി ഗോവിന്ദൻ മാസ്റ്റർ  ജാഥ ക്യാപ്റ്റനായ  ജനകീയ പ്രതിരോധ ജാഥക്ക്  ചെറുപ്പുളശ്ശേരിയിൽ  സ്വീകരണം നൽകി. ഷൊർണൂർ


ചെർപ്പുളശ്ശേരി.കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എംവി ഗോവിന്ദൻ മാസ്റ്റർ  ജാഥ ക്യാപ്റ്റനായ  ജനകീയ പ്രതിരോധ ജാഥക്ക്  ചെറുപ്പുളശ്ശേരിയിൽ  സ്വീകരണം നൽകി. ഷൊർണൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ ചെറുപ്പളശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സിപിഐഎം ഷൊർണൂർ മണ്ഡലം സെക്രട്ടറി എംആർ മുരളി സ്വാഗതം പറഞ്ഞു. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദൻ മാസ്റ്റർ, ജാഥാ മാനേജർ പികെ ബിജു,  ജാഥ അംഗങ്ങളായ ജയ്ക് സി തോമസ്, കെ ടി ജലീൽ, സിപിഐ എം ചെറുപ്പളശ്ശേരി ഏരിയ സെക്രട്ടറി കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.  സിപിഐഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സികെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് കൃഷ്ണദാസ്, പികെ സുധാകരൻ, നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, എന്നിവർ പങ്കെടുത്തു.