\u0D0E\u0D28\u0D4D\u0D31\u0D46 \u0D1C\u0D3F\u0D32\u0D4D\u0D32 \u0D2E\u0D4A\u0D2C\u0D48\u0D7D \u0D06\u0D2A\u0D4D\u0D2A\u0D4D; \u0D2A\u0D4B\u0D38\u0D4D\u0D31\u0D4D\u0D31\u0D7C \u0D2A\u0D4D\u0D30\u0D15\u0D3E\u0D36\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. MORE NEWS

എന്റെ ജില്ല മൊബൈൽ ആപ്പ്; പോസ്റ്റർ പ്രകാശനം ചെയ്തു

എന്റെ ജില്ല മൊബൈൽ ആപ്പ്:  പോസ്റ്റർ പ്രകാശനം ചെയ്തു


കോട്ടയം: എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി., ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ  പങ്കെടുത്തു. 

ജില്ലയിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എവിടെ സ്ഥിതിചെയ്യുന്നു, ഫോൺനമ്പർ, ഇ-മെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും സാധിക്കും. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ ജില്ലാ കളക്ടർ നിരീക്ഷിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ല'(Ente Jilla) ആപ്പ് ഡൗൺലോഡ് ചെയ്യാം.