എന്റെ പാർട്ടി, എന്റെ കരുത്ത്.ഏപ്രിൽ -18 വെൽഫെയർ പാർട്ടി സ്ഥാപക ദിനം .

  1. Home
  2. MORE NEWS

എന്റെ പാർട്ടി, എന്റെ കരുത്ത്.ഏപ്രിൽ -18 വെൽഫെയർ പാർട്ടി സ്ഥാപക ദിനം .

എന്റെ പാർട്ടി,  എന്റെ കരുത്ത്.ഏപ്രിൽ -18  വെൽഫെയർ പാർട്ടി സ്ഥാപക ദിനം .


അങ്ങാടിപ്പുറം :സാമൂഹ്യനീതിയുടെ
രാഷ്ട്രീയത്തിന്റെ
12 പോരാട്ട വർഷങ്ങൾ ഏപ്രിൽ18
വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 
പതാകദിനം ആചരിച്ചു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തല പതാകദിനം ഉദ്ഘാടനം അങ്ങാടിപ്പുറം ടൗണിൽ പതാക ഉയർത്തിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം   നിർവഹിച്ചു.
ഹിന്ദുത്വ ഫാഷിസം മാരക ശേഷിയോടെ നിറഞ്ഞാടുന്ന ഭീകര കാലത്ത് 
നീതി നിഷേധിക്കപ്പെടുന്നവരുടെ ചൂണ്ടുവിരലായി, ശബ്ദമായി, പടച്ചട്ടയായി . പ്രതീക്ഷയായി ഇനിയുമിനിയും .....
ക്ഷേമ രാഷ്ട്രീയത്തിന്റെ കൊടി ഉയരത്തിൽ തന്നെ പറക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു ..
 വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷനായ പരിപാടിയിൽ  പാർട്ടി പഞ്ചായത്ത്  സെക്രട്ടറി ശിഹാബ് തിരൂർക്കാട് 
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സാമൂഹ്യനീതി ജനാധിപത്യം സാഹോദര്യം മൂലാധിഷ്ഠിത രാഷ്ട്രീയം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായ ക്ഷേമ രാഷ്ട്രം ലക്ഷ്യം വെച്ച് കൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് എൻറെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിക്കും പാർട്ടി ഭരണഘടനയോട് കൂറുപുലർത്തി കൊണ്ട് പാർട്ടിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യുമെന്ന് എല്ലാവരും പ്രതിജ്ഞ എടുത്തു.
 പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിലും മണ്ഡലം പഞ്ചായത്ത് നേതാക്കൾ പതാക ഉയർത്തി.
സക്കീർ ഹുസൈൻ,ഖാലിദ് അന്തമാൻ, നാജിയ മുഹ്സിൻ, ഫസൽ തിരൂർക്കാട്, ഇക്ബാൽ കെ വി,അഷ്റഫ് അങ്ങാടിപ്പുറം, ഷാഹിന മോൾ, ഷാനവാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.