നീൽ ആംസ്ട്രോങും സംഘവും ക്ലാസ്സ് മുറിയിൽ കൗതുകക്കാഴ്ചയൊരുക്കി ചാന്ദ്രദിനാഘോഷം ...

  1. Home
  2. MORE NEWS

നീൽ ആംസ്ട്രോങും സംഘവും ക്ലാസ്സ് മുറിയിൽ കൗതുകക്കാഴ്ചയൊരുക്കി ചാന്ദ്രദിനാഘോഷം ...

നീൽ ആംസ്ട്രോങും സംഘവും ക്ലാസ്സ് മുറിയിൽ  കൗതുകക്കാഴ്ചയൊരുക്കി ചാന്ദ്രദിനാഘോഷം ...

ചാന്ദ്രദിനത്തിൽ ആദ്യ ചാന്ദ്ര യാത്രികരായ നീൽ ആംസ്ട്രോങ് ,
എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നിവർക്കൊപ്പം വനിതാ ബഹിരാകാശ സഞ്ചാരികളും ഇന്ത്യൻ വംശജരുമായ കൽപ്പന ചൗള ,സുനിത വില്യംസ്  എന്നിവരേയും പുനരാവിഷ്കരിച്ച് ചെറുമുണ്ടശ്ശേരി യു.പി.സ്കൂൾ .ബഹിരാകാശ യാത്രികർ മുന്നിലെത്തിയപ്പോൾ കുട്ടികൾക്കും അത് കൗതുകക്കാഴ്ചയായി. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു കൊണ്ട് പ്രധാനാധ്യാപിക കെ.മഞ്ജു ചാന്ദ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്തു .ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രദർശനം ,ക്വിസ് മത്സരം എന്നിവയുമുണ്ടായി .ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .ശാസ്ത്ര ക്ലബ്ബ് കൺവീനർ എൻ.അച്യുതാനന്ദൻ ,ടി.പ്രകാശ് ,കെ.പ്രീത ,ബി.പി.ഗീത ,കെ.സുലൈഖ ,സി.പി.ജലജ ,എൻ.ജിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.