നെന്മാറ നിയോജകമണ്ഡലം നവകേരള സദസ് സംഘാടകസമിതി യോഗം ചേര്‍ന്നു* *കെ. ബാബു എം.എല്‍.എ ചെയര്‍മാന്‍*

  1. Home
  2. MORE NEWS

നെന്മാറ നിയോജകമണ്ഡലം നവകേരള സദസ് സംഘാടകസമിതി യോഗം ചേര്‍ന്നു* *കെ. ബാബു എം.എല്‍.എ ചെയര്‍മാന്‍*

നെന്മാറ നിയോജകമണ്ഡലം നവകേരള സദസ് സംഘാടകസമിതി യോഗം ചേര്‍ന്നു*  *കെ. ബാബു എം.എല്‍.എ ചെയര്‍മാന്‍*


നെന്മാറ നിയോജകമണ്ഡലം നവകേരള സദസ് സംഘടകസമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ കെ. ബാബു എം.എല്‍.എ ചെയര്‍മാനും എം.പി, മുൻ എം.എൽ.എമാർ എന്നിവർ കൺവീനർമാരായും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വൈസ് ചെയർമാൻമാരായും ചിറ്റൂർ ഭൂരേഖ തഹസിൽദാർ കൺവീനറായും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ജോയിന്റ് കൺവീനർമാരുമായി 501 അംഗ സംഘടകസമിതിയെ തെരഞ്ഞെടുത്തു. 125 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും റിസപ്ഷൻ, പബ്ലിസിറ്റി, ഭക്ഷണം, പന്തൽ - സ്റ്റേജ്, ആരോഗ്യം, വളണ്ടിയർമാർ, മറ്റ് അനുബന്ധ കലാ- കായിക പരിപാടികൾക്കായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റികളും രൂപീകരിച്ചു.  

വിത്തനശ്ശേരി ബാങ്ക് ഹാളിൽ നടന്ന യോഗം
കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അധ്യക്ഷനായി. മുൻ എം.എൽ.എ വി. ചെന്താമരാക്ഷൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സായ് രാധ, മണികണ്ഠൻ, പ്രേമ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആർ. ചന്ദ്രൻ, ശാലിനി കറുപ്പേഷ്, രാജൻ, നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശൻ, ചിറ്റൂർ ഭൂരേഖ തഹസിൽദാർ കെ. ശരവണൻ, കെ. രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.