\u0D15\u0D41\u0D24\u0D3F\u0D30\u0D3E\u0D7B \u0D2A\u0D3E\u0D24\u0D2F\u0D3F\u0D7D \u0D2A\u0D41\u0D24\u0D3F\u0D2F \u0D15\u0D4D\u0D30\u0D2E\u0D40\u0D15\u0D30\u0D23\u0D19\u0D4D\u0D19\u0D7E.

  1. Home
  2. MORE NEWS

കുതിരാൻ പാതയിൽ പുതിയ ക്രമീകരണങ്ങൾ.

കുതിരാൻ പാതയിൽ പുതിയ ക്രമീകരണങ്ങൾ.


വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെയും റോഡിന്റെയും നിർമാണം വേഗത്തിലാക്കി.  തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പഴയറോഡ് പൊളിച്ച് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ റോഡ് വലത് തുരങ്കവുമായി ബന്ധിപ്പിക്കും ഗതാഗത കുരുക്ക് ആവർത്തിക്കുമ്പോൾ പഴയ പാത പൂർണമായും പൊളിക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്. ഒരു വാഹനത്തിന് കടന്നുപോകാവുന്ന രീതിയിൽ താൽകാലികമായി റോഡ് നിലനിർത്തും.

ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ ഗതാഗത സ്തംഭനം മുൻകൂട്ടി കണ്ട് തിരക്ക് ഒഴിവാക്കാൻ പുതിയ ക്രമീകരണങ്ങൾ തുടങ്ങി. കുതിരാൻ പാതയിൽ ഓവർടേക്കിങ്ങും കർശനമായി നിരോധിച്ചിട്ടുണ്ട്. തിരക്കുള്ള വൈകുന്നേരങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വഴുക്കുംപാറ മുതൽ കൊമ്പഴ വരെ 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്..