\u0D2E\u0D41\u0D28\u0D4D\u0D28\u0D31\u0D3F\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D4D \u0D28\u0D32\u0D4D‍\u0D15\u0D3F\u0D2F\u0D3F\u0D32\u0D4D\u0D32; \u0D24\u0D2E\u0D3F\u0D34\u0D4D\u0D28\u0D3E\u0D1F\u0D4D \u0D06\u0D33\u0D3F\u0D2F\u0D3E\u0D30\u0D4D‍ \u0D21\u0D3E\u0D02 \u0D24\u0D41\u0D31\u0D28\u0D4D\u0D28\u0D41

  1. Home
  2. MORE NEWS

മുന്നറിയിപ്പ് നല്‍കിയില്ല; തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു

മുന്നറിയിപ്പ് നല്‍കിയില്ല; തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു


പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ  പുഴകളിൽ കുത്തൊഴുക്കാണ്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.