പാറൽ വീട്ടിക്കാട് സ്കൂൾ 124 ന്റെ നിറവിൽ;* *വാർഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.*

*പാറൽ:* പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂൾ 124 ന്റെ നിറവിൽ വാർഷികാഘോഷ പരിപാടികൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുസ്തഫ.ഉദ്ഘാടനം ചെയ്തു.സാമൂഹ്യ നീതിയിലതിഷ്ഠിതമായ പൊതു വിദ്യാലയങ്ങൾ എക്കാലത്തും മികവിന്റെ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
മൽഹാർ 2K23 എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ സമീപപ്രദേശങ്ങളിലെ അംഗണവാടികളായ പാറൽ,തൂത,മണലായ,തച്ചംകോട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ലിറ്റിൽ ബീസ് എന്ന പേരിൽ കലാപരിപാടിയും ,സ്കൂളിലെ വിദ്യാർത്ഥികളുടെ ഗ്ലിറ്റേഴ്സ് 2K23 എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റും,അറബി സാഹിത്യോത്സവവും,വിദ്യാർത്ഥികളുടെയും,പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.അഫ്സൽ അധ്യക്ഷത വഹിച്ചു.പെരിന്തൽമണ്ണ എ.ഇ.ഒ കെ.സ്രാജുട്ടി മുഖ്യ പ്രഭാഷണം നടത്തി.ആലിപ്പറമ്പ് പഞ്ചായത്ത് മെമ്പർ കെ.സജിത സമ്മാന വിതരണം നടത്തി. ഹെഡ്മിസ്ട്രസ് കെ.കെ. റൈഹാനത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്തുത്യർഹമായ സേവനത്തിന് ശേഷം സർവിസിൽ നിന്നും വിരമിക്കുന്ന എ.ഇ.ഒ കെ.സ്രാജുട്ടി, സ്കൂളിന് പാഠ്യേതര മികവുകൾ നേടിക്കൊടുത്തതിന് ഹുസൈൻ പാറൽ എന്നിവർക്കും ബ്ലോക്ക് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.
മാനേജർ കെ. കെ.സെയ്ദ് മുഹമ്മദ്,കെ.കെ യൂസഫ്,കെ.കെ. അബൂബക്കർ, എം.സതീദേവി,പി കെ.ഉഷാദേവി,വി.കെ.ഈസ,പി കെ ഹസീന, കെ.ഷൗക്കത്ത്,ഹുസൈൻ പാറൽ,പി.പി. ഉണ്ണിക്കണ്ട എന്നിവർ പ്രസംഗിച്ചു.
പിടിഎ പ്രസിഡണ്ട് സി.പി. ശിഹാബുദ്ധീൻ സ്വാഗതവും കൺവീനർ കെ. കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.