മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ ഓണം സഹകരണവിപണി 2023

  1. Home
  2. MORE NEWS

മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ ഓണം സഹകരണവിപണി 2023

മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ ഓണം സഹകരണവിപണി 2023


ചെർപ്പുളശ്ശേരി മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ ഓണം സഹകരണവിപണി 2023 ഉദ്ഘാടനം ചെയ്തു. നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സംരഭമായ കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് ഓണം സഹകരണവിപണി 2023 ആരംഭിച്ചു. മാങ്ങോട് സര്‍വ്വീസ് സഹകരണബാങ്കില്‍ ഓണം സഹകരണവിപണി 2023 ബാങ്ക് പ്രസിഡണ്ട് എൻ.കെ. രാജൻ അദ്ധ്യക്ഷതവഹിച്ച പരിപാടി  ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ എ.  പി. മമ്മി കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ബാങ്ക് ഡയറക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്‍റെ ഹെഡ് ഓഫീസ് പരിസരത്തുവെച്ചുനടന്ന ഉദ്ഘാടനചടങ്ങില്‍ ബാങ്ക് സെക്രട്ടറി  ശക്തിധരൻ സ്വാഗതവും ബാങ്ക് വൈസ്പ്രസിഡണ്ട് കെ.രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.