ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്ക്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരുന്ന സാരഥികൾക്ക് ഓണസമ്മാനം*

ചെർപ്പുളശ്ശേരി. ശബരി സെൻട്രൽ സ്കൂളിലേക്ക് വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കുന്ന സാരഥികൾക്ക് ഓണസമ്മാനങ്ങൾ നൽകുന്ന ചടങ്ങ് ശനിയാഴ്ച രാവിലെ 9.30ന് ശബരി സെൻട്രൽ സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. ഇവർക്കുള്ള ഓണപ്പുടവയും ഭക്ഷ്യക്കിറ്റും അന്നേ ദിവസം വിതരണം ചെയ്യും. കൂട്ടത്തിൽ 25 വർഷം സ്തുത്യർഹ സേവനം ചെയ്തവരെ ആദരിക്കുന്ന ചടങ്ങും നടക്കുമെന്ന് ശബരി സ്കൂൾ അധികൃതർ അറിയിച്ചു.