\u0D24\u0D47\u0D19\u0D4D\u0D15\u0D41\u0D31\u0D41\u0D36\u0D4D\u0D36\u0D3F\u0D2F\u0D3F\u0D32\u0D46 \u0D26\u0D41\u0D30\u0D2D\u0D3F\u0D2E\u0D3E\u0D28\u0D15\u0D4D\u0D15\u0D4A\u0D32\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D12\u0D30\u0D41 \u0D35\u0D7C\u0D37\u0D02

  1. Home
  2. MORE NEWS

തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയ്ക്ക് ഒരു വർഷം

aneesh

കൊല്ലപ്പെട്ട ഭർത്താവ് അനീഷിന്റെ ഭാര്യയായി ജീവിക്കുകയാണ് ഹരിത
 


പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലക്ക് ഒരാണ്ട് തികയുന്നു. ഭർത്താവിനെ കുറിച്ചുള്ള ഓർമ്മകളിൽ ഇന്നും ജീവിക്കുകയാണ് ഹരിത. വിവാഹം രേഖാമൂലം റജിസ്റ്റർ ചെയ്തിരുന്നില്ല എന്നകാരണത്താൽ ജനപ്രതിനിധികൾ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരതുക ഹരിതയ്ക്കു ഇതുവരെ കിട്ടിയിട്ടില്ല. തേങ്കുറുശ്ശി സ്വദേശികളായ അനീഷും ഹരിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരാവുകയും ജാതി പ്രശ്നങ്ങൾ പറഞ്ഞു ഹരിതയുടെ വീട്ടുക്കാർ അനീഷിനെ കൊലപ്പെടുത്തുകയുമായിരുന്നു.

haritha

 കൊടുവായൂർ മരിയൻ കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിനിയാണ് ഹരിത ഇപ്പോൾ. പിജി എടുത്ത് തുടർന്ന് പഠിക്കണമെന്നും സ്വന്തം മകളെ പോലെ തന്നെ സംരക്ഷിക്കുന്ന അനീഷിന്റെ വീട്ടുകാർക്ക് തുടർന്നൊരു സഹായമാവണമെന്നുമാണ് ഹരിതയുടെ ആഗ്രഹം. സർക്കാർ വാക്താനം ചെയ്ത ഗവണ്മെന്റ് ജോലി കിട്ടുമെന്ന പ്രധീക്ഷയിലാണ് ഹരിത. കേസ് അഡീഷനൽ സെഷൻസ് കേ‍ാടതി (ഒന്ന്) 27നു പരിഗണിക്കും. പ്രതികളായ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ കെ.സുരേഷ്കുമാറും റിമാൻഡിലാണ്. തന്റെ ഭർത്താവിനെ ഒരു കാരുണ്യവുമില്ലാതെ കൊന്നുകളഞ്ഞ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ കോടതി വിധിക്കുമെന്ന പ്രധീക്ഷയിലാണ് ഹരിതയും അനീഷിന്റെ കുടുംബവും.