രാഷ്ട്രീയ അവബോധമുള്ള പൗര സമൂഹത്തിന് മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

  1. Home
  2. MORE NEWS

രാഷ്ട്രീയ അവബോധമുള്ള പൗര സമൂഹത്തിന് മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

രാഷ്ട്രീയ അവബോധമുള്ള പൗര സമൂഹത്തിന് മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി


പാലക്കാട്: രാഷ്ട്രീയ അവബോധമുള്ള പൗര സമൂഹത്തിന് മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പത്തിരിപ്പാല വൈറ്റ് സാന്റ് കോണ്‍ഫറന്‍സ് ഹാളില്‍ എസ് ഡി. പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉണർവ്വ് 2023 നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലൂന്നി  സ്വാതന്ത്ര്യം, സമത്വം, തുല്യനീതി, സുരക്ഷ എന്നിവ ഉയര്‍ത്തിപ്പിടിച്ച് നിയമവാഴ്ച നടപ്പിലാക്കുകയാണ് സര്‍ക്കാരുകളുടെ ചുമതല. ഏത് മതവും പറയാനും എന്തും തിന്നാനും കുടിക്കാനും ഒരാളെയും ഭയപ്പെടാതെയും രാജ്യത്തെ പൗരന്മാര്‍ക്ക് പൗരന്മാരായി ജീവിക്കാന്‍ അവസരമൊരുക്കുക എന്നതാണ് എസ് ഡി പി ഐ ലക്ഷ്യം വെക്കുന്നത്. വര്‍ഷങ്ങളായി ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് രാജ്യത്തുള്ളത്. ലക്ഷ്യം നേടിയെടുക്കുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് നിസ്സംഗത പുലര്‍ത്തുകയാണ്. ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യം എത്ര വലുതായാലും വിജയം കാണാന്‍ കഴിയുമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ  പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.
എസ് ഡി പി ഐ കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് ഷരീഫ് പട്ടാമ്പി എന്നിവര്‍ വിഷയാവതരണം നടത്തി.  ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ സെക്രട്ടറി അബൂബക്കർ ചെറുകോട് സംസാരിച്ചു.