ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേള വാണിയംകുളം ടി ആർ കെ യിൽ പുരോഗമിക്കുന്നു

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ രണ്ടാം ദിവസമായ ചൊവ്വാഴ്ച പ്രവർത്തി പരിചയമേളയും ഐ.ടി മേളയും നടന്നു. ചോക്ക് നിർമ്മാണം, ബാംബൂ ഉത്പന്നന്നങ്ങൾ,ബുക്ക് നിർമ്മാണം, ഇലക്ട്രിക്കൽ വയറിംഗ്, എംബ്രോഡ്രറി, ഫാബ്രിക്ക് പെയിൻ്റിംഗ്, മെറ്റൽ എൻഗ്രേവിംഗ്, ക്ലേ മോഡലിംഗ്, മരപ്പണി, പേപ്പർ ക്രാഫ്റ്റ്, പപ്പറ്റ് മേക്കിംഗ്, ഷീറ്റ് മെറ്റൽ വർക്ക്, കുട നിർമ്മാണം, പാവ നിർമ്മാണം, ഇലക്ട്രോണിക്സ്, ഗാർമെൻ്റ് മെയ്ക്കിംഗ്, പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിംഗ്, തുടങ്ങിയ ഇനങ്ങളും, ഐ .ടി മേളയിൽ മലയാളം ടൈപ്പിംഗ്, വെബ് പേജ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൾട്ടിമീഡിയ പ്രസൻ്റേഷൻ, ടീച്ചിംഗ് എയ്ഡ്, ഡിജിറ്റൽ പെയിൻ്റിംഗ് ,ആനിമേഷൻ തുടങ്ങിയ ഇനങ്ങളിലും LP, UP, HS വിഭാഗങ്ങളിൽ മത്സരം നടന്നു.