ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവം വാണിയംകുളം ടി.ആർ.കെയിൽ

  1. Home
  2. MORE NEWS

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവം വാണിയംകുളം ടി.ആർ.കെയിൽ

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവം വാണിയംകുളം ടി.ആർ.കെയിൽ


2023 അധ്യയന വർഷത്തെ ശാസ്ത്രോത്സവം ഒക്ടോബർ 30 31 നവംബർ 1 എന്നീ തീയതികളിൽ വാണിയംകുളം ടി.ആർ.കെ
ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. 

ഒക്ടോബർ 30 ന് ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര മേളകളും , ഒക്ടോബർ 31 ന് പ്രവൃത്തി പരിചയ, ഐ.ടി മേളകളും ,നവംബർ 1 ന് ഗണിത ശാസ്ത്ര മേളയും നടക്കും. 
മേളകളുടെ ഉദ്ഘാടനം ഒക്ടോബർ 30  കാലത്ത് 9.30 ന് ഷൊർണൂർ MLA പി.മമ്മിക്കുട്ടി നിർവ്വഹിക്കും. 
നവംബർ 1 ന് നടക്കുന്ന സമാപന സമ്മേളനം ഒറ്റപ്പാലം MLA കെ. പ്രേംകുമാർ നിർവ്വഹിക്കും. പ്രിൻസിപ്പൽ കെ രാജീവ് ജനറൽ കൺവീനറായും ഒറ്റപ്പാലം AE0 എം.സത്യപാലൻ, ഹെഡ്മാസ്റ്റർ പി.ജഗദീഷ്,  പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരൻ, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി.  കോമള പിടിഎ പ്രസിഡണ്ട് പി.രാമൻകുട്ടി, ജനപ്രതിനിധികൾ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, വിവിധ കമ്മിറ്റി കൺവീനർമാർ ,സംഘടനാ പ്രതിനിധികൾ, വിവിധ കമ്മിറ്റി കൺവീനർമാർ, സ്ക്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവരുടെ ആഭിമുഖ്യത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. മേളയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 95 വിദ്യാലയങ്ങളിൽ നിന്ന് 2800 ശാസ്ത്ര പ്രതിഭകൾ മേളയിൽ 3 ദിവസങ്ങളിൽ അഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.