ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി..

  1. Home
  2. MORE NEWS

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി..

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി..


വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ്സിൽ ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവം ഷൊർണൂർ എം.എൽ.എ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് സയിൻസ്, സാമൂഹ്യ ശാസ്ത്രമേളകളാണ് നടക്കുക. ശാസത്ര നാടകത്തോടെ മത്സരങ്ങൾക്ക് തിരശ്ചീല ഉയർന്നു. പ്രോജെക്റ്റ്, ചാർട്ട്, കളക്ഷൻ, സ്റ്റിൽ & വർക്കിംഗ് മോഡൽ, തുടങ്ങിയ സയിൻസ് മേളയിലും, അറ്റ്ലസ്, പ്രാദേശിക ചരിത്രം, ടീച്ചിംഗ് എയ്ഡ്, സ്റ്റിൽ മോഡൽ, തുടങ്ങിയ ഐറ്റങ്ങളിൽ സാമൂഹ്യ ശാസ്ത്രമേളയിലെ ഇന്നത്തെ മത്സരയിനങ്ങളാണ്. ഉദ്ഘാടന ചടങ്ങിൽ കെ.രാജീവ് സ്വാഗതവും പി.ജഗദീഷ് നന്ദിയും പറഞ്ഞു.പി.കനകരാജ്, പി.രാമൻകുട്ടി, എ.ഇ.ഒ സത്യപാലൻ.സി, കെ.പ്രഭാകരൻ, വി.അഷറഫ്, എം.പി.പ്രേംകുമാർ, പി.രവി, അധ്യാപക സംഘടന പ്രതിനിധികൾ, തുടങ്ങിയവർ ആശംസകൾ പറഞ്ഞു. 31. ന് ഐ.ടി, പ്രവർത്തി പരിചയമേളയും, സമാപന ദിവസം നവംമ്പർ 1 ന് ഗണിത ശാസ്ത്ര മേളയും നടക്കും. സമാപന സമ്മേളനം ഒറ്റപ്പാലം എം.എൽ.എ. കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.