പു ക സ യുടെ നേതൃത്വത്തിൽ പി കെ സുധാകരൻ അനുസ്മരണം സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി. തൃക്കടീരി വായനശാല നേതൃസമിതിയും പുരോഗമന കലാ-സാഹിത്യസംഘം തൃക്കടീരി യൂണിറ്റും സംയുക്തമായി പി കെ.സുധാകരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണയോഗം പുകസ മേഖല പ്രസിഡന്റ് കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. കോതകു൪ശ്ശി സർവ്വീസ് സഹകരണബാങ്ക് കെ ഉണ്ണികൃഷ്ണൻ പികെ സുധാകരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മുൻ തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ നാരായണൻകുട്ടി അധ്യക്ഷനായി. വികെ.രാംമോഹൻ 'തൃക്കടീരിയും സുധാകരൻ മാസ്റ്ററും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുകസ മേഖല ട്രഷറർ രവീന്ദ്രൻ, ബ്ലാക്ക് പഞ്ചായത്ത് അംഗം അശ്വതി, തൃക്കടീരി ഗ്രാമപഞ്ചായത്ത് അംഗം ജയലക്ഷ്മി, പുകസ യൂണിറ്റ് സെക്രട്ടറി കെ ടി പ്രമോദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.