പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആധുനിക കഥകളിയുടെ പിതാവ്: എം.ബി രാജേഷ്*

  1. Home
  2. MORE NEWS

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആധുനിക കഥകളിയുടെ പിതാവ്: എം.ബി രാജേഷ്*

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആധുനിക കഥകളിയുടെ പിതാവ്: എം.ബി രാജേഷ്*


പാലക്കാട്‌ . പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആധുനിക കഥകളിയുടെ പിതാവ് ആണെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പട്ടിക്കാംതൊടി അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്
പണിപൂർത്തീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടിക്കാംതൊടിയുടെ കുടുംബാംഗങ്ങൾ അനുവദിച്ച 20 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്മാരകത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനമാണ് നടന്നത്. സ്മാരകത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകിയ കുടുംബാംഗങ്ങളെയും വികസന മുൻഗണനകളിൽ സാംസ്കാരിക കേന്ദ്രത്തെ കൂടി പരിഗണിച്ച് പദ്ധതിക്ക് തുക അനുവദിച്ച ജില്ലാ പഞ്ചായത്തിനെയും  മന്ത്രി അഭിനന്ദിച്ചു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ജനിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൺമറഞ്ഞ പട്ടിക്കാംതൊടിയെ 75 വർഷങ്ങൾക്കുശേഷം  ഓർക്കുന്നത് അദ്ദേഹം കഥകളിക്ക് നൽകിയിട്ടുള്ള വില മതിക്കാത്ത സംഭാവനകൾ കാരണമാണ്. മലയാള ഭാഷയ്ക്ക് എഴുത്തച്ഛൻ എങ്ങനെയാണോ അതുപോലെയാണ് ആധുനിക കഥകളിക്ക് പട്ടിക്കാംതൊടിയുടെ സ്ഥാനം. കല്ലുവഴിച്ചിട്ടയെ പ്രസിദ്ധമാക്കുകയും ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും അതിനെ സമഗ്രവും ശാസ്ത്രീയവുമാക്കി മാറ്റിയതും പട്ടിക്കാംതൊടിയാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, സദനം ഹരികുമാർ, പട്ടിക്കാംതൊടിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.