പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം

പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം


പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുദീപ് പാലനാട് മുഖ്യാതിഥിയായി, ശില്പശാലയിലെ പ്രതിഭകൾക്ക് സമ്മാനദാനം നടത്തി. എ ഇ ഓ കെ ടി കുഞ്ഞു മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.സുനിത കെ എം,, എംടി നസീറ,ഹസീന കളരിക്കൽ, മുഹമ്മദ് കുട്ടി തോട്ടുങ്കൽ,രവി കോഴിത്തൊടി,എംപി സുനിൽ, അബ്ദുൽ അസീസ് മാസ്റ്റർ,മുഹമ്മദ് ഇഖ്ബാൽ,എൻ പി മുരളി,ഫെമിത.കെ, ബഷീർ മാസ്റ്റർ ബിന്ദു പരിയാരത്ത്  തുടങ്ങിയവർ സംസാരിച്ചു. കഥ, കവിത,അഭിനയം, ചിത്രരചന, കാവ്യാലാപനം നാടൻപാട്ട്, പുസ്തകസ്വാദനം,എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എൽപി യുപി ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 700 ഓളം കുട്ടികൾ പങ്കെടുത്തു.ശില്പശാലക്ക്  രാജൻ , സുരേഷ് തെക്കീട്ടിൽ,പത്മലത, പി ശങ്കരൻ,മനോജ് ,വാസു , ജയപ്രകാശ്,ജയേഷ്കാളികാവ് , കെ എൻ കുട്ടി കടമ്പഴിപ്പുറം, ജ്യോതി അമ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി ശില്പശാലയിൽ മികച്ച പ്രകടനം നടത്തിയവരെ പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു