\u0D15\u0D3E\u0D32\u0D1F\u0D3F \u0D38\u0D02\u0D38\u0D4D\u0D15\u0D43\u0D24 \u0D38\u0D30\u0D4D‍\u0D35\u0D15\u0D32\u0D3E\u0D36\u0D3E\u0D32\u0D2F\u0D3F\u0D7D \u0D21\u0D3F\u0D17\u0D4D\u0D30\u0D3F \u0D24\u0D47\u0D3E\u0D31\u0D4D\u0D31\u0D35\u0D30\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2A\u0D3F\u0D1C\u0D3F \u0D2A\u0D4D\u0D30\u0D35\u0D47\u0D36\u0D28\u0D02.

  1. Home
  2. MORE NEWS

കാലടി സംസ്കൃത സര്‍വകലാശാലയിൽ ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം.

കാലടി സംസ്കൃത സര്‍വകലാശാലയിൽ ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം.


കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പി.ജിക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെ പുറത്താക്കി. ഡിഗ്രി ഒന്നാം സെമസ്റ്റർ മുതൽ അഞ്ചാം സെമസ്റ്റർ വരെ തോറ്റ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാൻസിലര്‍ പറഞ്ഞു. ഡിഗ്രി തോറ്റവർക്ക് പിജി പ്രവേശനം നൽകിയ സംഭവം വൻ വിവാദമായതോടെയാണ് വി സി അന്വേഷണം പ്രഖ്യാപിച്ചത്.

സംസ്‌കൃതം ന്യായത്തില്‍ ഡിഗ്രി ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പി.ജിക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. വ്യാകരണത്തില്‍ ഒന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തില്‍ നാലാം സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജിക്ക് പ്രവേശനം നല്‍കിയിരുന്നു.

ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ആറും ഏഴും എട്ടും സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പി.ജി പ്രവേശനം കിട്ടി. സര്‍വ്വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂര്‍, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്.  ഡിഗ്രി തോറ്റ് പിജിക്ക് പ്രവേശനം നേടിയവരെ പുറത്താക്കിയതായി വിസി ഡോ. എന്‍.കെ. ജയരാജ് പറഞ്ഞു. ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും വിസി വ്യക്തമാക്കി. കാലടിയില്‍ ബിരുദം അവസാന സെമസ്റ്റര്‍ പരീക്ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിജി പ്രവേശന പരീക്ഷ എഴുതാം.

പക്ഷേ ഇവര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ പാസായിരിക്കണം. പിജിക്ക് പ്രവേശനം നേടിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ അവസാന സെമസ്റ്റര്‍ ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ തോറ്റവര്‍ക്ക് എങ്ങനെ പിജി പ്രവേശന പരീക്ഷക്ക് അനുമതി നല്‍കി എന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. അവരെ എങ്ങനെ എംഎ ക്ലാസില്‍ ഇരുത്തി എന്നതില്‍ ദുരൂഹത ബാക്കി നലില്‍ക്കുകയാണ്.