\u0D07\u0D28\u0D4D\u0D27\u0D28\u0D35\u0D3F\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D41\u0D31\u0D35\u0D4D \u0D35\u0D30\u0D41\u0D24\u0D4D\u0D24\u0D3E\u0D28\u0D4D‍ \u0D24\u0D2F\u0D3E\u0D31\u0D3E\u0D15\u0D3E\u0D24\u0D4D\u0D24 \u0D2A\u0D3F\u0D23\u0D31\u0D3E\u0D2F\u0D3F \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D3F\u0D28\u0D46\u0D24\u0D3F\u0D30\u0D46; \u0D2A\u0D4D\u0D30\u0D15\u0D4D\u0D37\u0D4B\u0D2D\u0D02 \u0D05\u0D34\u0D3F\u0D1A\u0D4D\u0D1A\u0D41\u0D35\u0D3F\u0D1F\u0D41\u0D2E\u0D46\u0D28\u0D4D\u0D28\u0D41 \u0D15\u0D46 \u0D38\u0D41\u0D27\u0D3E\u0D15\u0D30\u0D28\u0D4D‍

  1. Home
  2. MORE NEWS

ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ; പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെ സുധാകരന്‍

ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ; പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെ സുധാകരന്‍


ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാം ഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി  പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍  സംഘടിപ്പിച്ച   മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.