പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി

പാലക്കാട്. കഴിഞ്ഞ സമ്മേളന കാലത്ത് പാലക്കാട് സിപിഎം ൽ ഉടലെടുത്ത വിഭാഗിയത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സി പി എം നടപടി കർശനമാക്കി. കെ ടി ഡി സി ചെയർമാനും ജില്ല സെക്രട്ടറിയറ്റ് അംഗവുമായ പി.കെ ശശിയെയും മറ്റൊരു സെക്രട്ടറിയേറ്റ് അംഗം തൃത്താലയിൽ നിന്നുള്ള വി.കെ ചന്ദനെയും ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ജില്ല കമ്മറ്റി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സി കെ ചാമുണ്ണിയെ വടക്കഞ്ചേരി ഏരിയ കമ്മറ്റിയിലേക്കും തരം താഴ്ത്തി. കഴിഞ്ഞ ചെർപ്പുളശേരി ഏരിയ സമ്മളനത്തിലുൾപ്പെടെ വിഭാഗിയതക്ക് നേതൃത്വം വഹിച്ചത് പി കെ ശശി യായിരുന്നു എന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തൃത്താലയിലെ വിഭാഗിയതക്ക് നേതൃത്വം കൊടുത്ത VK ചന്ദ്രനെതിരെയും വടക്കഞ്ചേരിയിലെ വിഭാഗിയതക്ക് നേതൃത്വം നൽകിയ സി കെ ചാമുണ്ണിക്കെതിരെയും നടപടി ഉണ്ടായി . മണ്ണാർക്കാട്ടെ സാമ്പത്തിക ആരോപണത്തിലുള്ള അന്വേഷണം പൂർത്തിയായാൽ ഇതിന്റെ അടിസ്ഥാനത്തിലും പി കെ ശശിക്ക് എതിരെ നടപടി എടുക്കാൻ സാധ്യതയുണ്ട്.