പി.കെ.ജി. നമ്പ്യാരുടെ നിര്യാണം: മന്ത്രി എം. ബി രാജേഷ് അനുശോചിച്ചു*

  1. Home
  2. MORE NEWS

പി.കെ.ജി. നമ്പ്യാരുടെ നിര്യാണം: മന്ത്രി എം. ബി രാജേഷ് അനുശോചിച്ചു*

കെ.ജി. നമ്പ്യാരുടെ നിര്യാണം: മന്ത്രി എം. ബി രാജേഷ് അനുശോചിച്ചു*


പാലക്കാട്‌.  പ്രശസ്ത കൂടിയാട്ടം കലാകാരനും കലാപണ്ഡിതനുമായ പി.കെ. ഗോവിന്ദൻ നമ്പ്യാരുടെ നിര്യാണത്തിൽ തദ്ദേശ സ്വയംഭരണ-എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അനുശോചിച്ചു.  ക്ഷേത്രകലയായ കൂടിയാട്ടത്തെ ജനകീയവത്കരിക്കുന്നതിൽ അച്ഛൻ മാണി മാധവ ചാക്യാരോടൊപ്പം പ്രധാന പങ്കുവഹിച്ച കലാകാരനാണ് പി.കെ.ജി നമ്പ്യാർ. കൂടിയാട്ടത്തിന്റെ അവസാനവാക്കായിരുന്ന മാണി മാധവ ചാക്യാരുടെ കലാപാരമ്പര്യം അങ്ങനെതന്നെ പകർന്നുകിട്ടിയ കലാകാരനാണ് എന്ന് മന്ത്രി പറഞ്ഞു.

ആറ്  പതിറ്റാണ്ടു മുമ്പ് കൂത്ത് ക്ഷേത്രങ്ങൾക്ക് പുറത്ത് ആദ്യമായി അവതരിപ്പിക്കാൻ മാണി മാധവ ചാക്യാരോടൊപ്പം മകൻ പി.കെ.ജിയും ഉണ്ടായിരുന്നു. പുരാണകഥകൾ ആസ്പദമാക്കി അവതരിപ്പിക്കുന്ന കൂത്തിലും പാഠകത്തിലും സമകാലിക സാമൂഹ്യവിഷയങ്ങളെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. മദ്യവർജനം, സാക്ഷരത, ആരോഗ്യ ബോധവത്കരണം എന്നീ വിഷയങ്ങൾ ഈ കലകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. മികച്ച അധ്യാപകനും ഗ്രന്ഥകാരനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.കെ.ജി. നമ്പ്യാരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.