ഒളപ്പമണ്ണ കാലത്തിന് മുൻപേ നടന്ന കവി: വൈശാഖൻ*

  1. Home
  2. MORE NEWS

ഒളപ്പമണ്ണ കാലത്തിന് മുൻപേ നടന്ന കവി: വൈശാഖൻ*

ഒളപ്പമണ്ണ കാലത്തിന് മുൻപേ നടന്ന കവി: വൈശാഖൻ*


പാലക്കാട്‌. ഒളപ്പമണ്ണ കാലത്തിന് മുൻപേ നടന്ന കവിയാണെന്നും അദ്ദേഹത്തിന്റെ കവിതകൾ വീണ്ടും വായിക്കാൻ പുതിയ തലമുറയെ പ്രേരിപ്പിക്കണമെന്നും സാഹിത്യകാരൻ വൈശാഖൻ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ നിറവ് സാംസ്കാരിക പരിപാടിയുടെ രണ്ടാം ദിനത്തിൽ ഒളപ്പമണ്ണയ്ക്ക്  ശതാബ്ദി പ്രണാമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ധനതത്വ ശാസ്ത്രജ്ഞനും- എഴുത്തുകാരനുമായ പ്രൊഫ. പി.എ വാസുദേവൻ അധ്യക്ഷനായി. നിരൂപകനും എഴുത്തുകാരനുമായ ഡോ. പി.ആർ. ജയശീലൻ പ്രഭാഷണം നടത്തി.

സാംസ്കാരിക  ഉപസമിതി ചെയർമാൻ ടി.ആർ. അജയൻ, ഹരി ഒളപ്പമണ്ണ, സാംസ്കാരിക ഉപസമിതി കൺവീനറും ഡി.ടി.പി.സി സെക്രട്ടറിയുമായ ഡോ.എസ്. വി സിൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. രേവതി വയലാർ നൃത്ത സംവിധാനം നിർവഹിച്ച് കേരള കലാമണ്ഡലം അവതരിപ്പിച്ച നങ്ങേമകുട്ടി ദൃശ്യ അവതരണം നടന്നു.