\u0D38\u0D3E\u0D2E\u0D42\u0D39\u0D3F\u0D15 \u0D28\u0D7B\u0D2E\u0D2F\u0D4B\u0D1F\u0D41\u0D33\u0D4D\u0D33 \u0D05\u0D2D\u0D3F\u0D32\u0D3E\u0D37\u0D2E\u0D3E\u0D35\u0D23\u0D02 \u0D30\u0D3E\u0D37\u0D4D\u0D1F\u0D4D\u0D30\u0D40\u0D2F \u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D28\u0D02: \u0D05\u0D2C\u0D4D\u0D26\u0D41\u0D31\u0D39\u0D4D\u0D2E\u0D3E\u0D7B \u0D2B\u0D48\u0D38\u0D3F

  1. Home
  2. MORE NEWS

സാമൂഹിക നൻമയോടുള്ള അഭിലാഷമാവണം രാഷ്ട്രീയ പ്രവർത്തനം: അബ്ദുറഹ്മാൻ ഫൈസി

സാമൂഹിക നൻമയോടുള്ള അഭിലാഷമാവണം രാഷ്ട്രീയ പ്രവർത്തനം: അബ്ദുറഹ്മാൻ ഫൈസി


ചെർപ്പുളശ്ശേരി: സമൂഹത്തിൽ നൻമ അഭിലഷിച്ചുകൊണ്ട് നടത്തുന്ന സേവനമാവണം രാഷ്ട്രീയ പ്രവർത്തനം. വർഗീയതയും വിദ്വേഷവും സിദ്ധാന്തമായി സ്വീകരിച്ചവരാണ് മനുഷ്യാഹുതിയുടെ രാഷ്ട്രീയം പ്രകടിപ്പിക്കുന്നത്. എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം . എസ്.വൈ.എസ്. ചെർപ്പുളശ്ശേരി സോൺ ടീം ഒലീവ് അംഗങ്ങൾക്കായി സംഘടിപ്പിച്ച സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെമ്പറായിരുന്ന മർഹൂം എംടി മാനു മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ സ്ട്രൈറ്റ് ലൈൻ ക്യാമ്പിനു തുടക്കമായി. ബാപ്പു മുസ്‌ലിയാർ ചളവറ സിയാറത്തിനു നേതൃത്വം നൽകി. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കുട്ടി ഹാജി നെല്ലായ പതാക ഉയർത്തി. സോൺ പ്രസിഡന്റ് ഉമർസഖാഫി വീരമംഗലത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.

സോൺ ജനറൽ സെക്രട്ടറി സൈതലവി മാസ്റ്റർ പൂതക്കാട് കീ നോട്ട് അവതരിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി റഷീദ് സഖാഫി പട്ടിശ്ശേരി, സോൺ കൺട്രോളർ ഉമർ അൽ ഹസനി കൊപ്പം, ക്യാമ്പ് അമീർ കെഎം സഖാഫി മാരായമംഗലം, എന്നിവർ സംസാരിച്ചു.  മാതൃക യൂണിറ്റ്, സംഘ ദൗത്യം, ആവിഷ്കാരം എന്നീ സെഷനുകൾക്ക് യഥാക്രമം അബൂബക്കർ മാസ്റ്റർ പടിക്കൽ, ഉമർ ഓങ്ങല്ലൂർ, ശരീഫ് ചെർപ്പുളശ്ശേരി എന്നിവർ നേതൃത്വം നൽകി. ഇരുപത്തിയെട്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ദിദ്വിന ക്യാമ്പ് ശനിയാഴ്ച ആറുമണിക്ക് സമാപിക്കും