\u0D1F\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D4D \u0D28\u0D3F\u0D30\u0D15\u0D4D\u0D15\u0D4D \u0D35\u0D30\u0D4D‍\u0D27\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D38\u0D4D\u0D35\u0D15\u0D3E\u0D30\u0D4D\u0D2F \u0D2C\u0D38\u0D41\u0D1F\u0D2E\u0D15\u0D33\u0D4D‍

  1. Home
  2. MORE NEWS

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യമുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.

ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍ നിന്നും മുഴുവന്‍ ബസ്സുകളും പിന്‍മാറുമെന്നും ഉടമകള്‍ വ്യക്തമാക്കി.


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ  ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യമുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.

ഇതിന് പുറമേ സ്വകാര്യ ബസുകളുടെ ഒരു വര്‍ഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബസ് ഉടമകള്‍ പ്രഖ്യാപിച്ച വായ്പകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച നിവേധനം മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കൈമാറിയിട്ടുണ്ട്.