കേരളത്തെ വിഷലിപ്തമാക്കുന്ന സംഘപരിവാര്‍ പ്രചാരണത്തിനെതിരേ പ്രതിഷേധ സമ്മേളനം 27 ന് പാലക്കാട്

  1. Home
  2. MORE NEWS

കേരളത്തെ വിഷലിപ്തമാക്കുന്ന സംഘപരിവാര്‍ പ്രചാരണത്തിനെതിരേ പ്രതിഷേധ സമ്മേളനം 27 ന് പാലക്കാട്

കേരളത്തെ വിഷലിപ്തമാക്കുന്ന സംഘപരിവാര്‍ പ്രചാരണത്തിനെതിരേ പ്രതിഷേധ സമ്മേളനം 27 ന് പാലക്കാട്


പാലക്കാട്: വിദ്വേഷ പ്രചാരണത്തിലൂടെ സംഘപരിവാര്‍ കേരളത്തെ വിഷലിപ്തമാക്കുന്നതിനെതിരേ ഒക്ടോബര്‍ 27 ന് ( വെള്ളിയാഴ്ച) വൈകുന്നേരം VI ന് പാലക്കാട് സ്റ്റേഡിയം പരിസരത്ത് പ്രതിഷേധ സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പ്രതിഷേധ സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് മതസ്പര്‍ദ്ദയും സാമൂഹിക ധ്രുവീകരണവും അതുവഴി വര്‍ഗീയ കലാപവും ലക്ഷ്യമിട്ട് സംഘപരിവാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് ഇടതു സര്‍ക്കാരും കേരളാ പോലീസും തികഞ്ഞ അലംഭാവം കാണിക്കുകയാണ്. 

വ്യാപകമായ കലാപം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ കേരളത്തില്‍ അധികാരം പിടിച്ചടക്കാന്‍ സാധിക്കൂ എന്ന് സംഘപരിവാരം കണക്കുകൂട്ടുന്നു. എലത്തൂര്‍ ഉള്‍പ്പെടെ സമീപ കാലത്തുണ്ടായ ദുരൂഹമായ തിവെപ്പ് സംഭവങ്ങളും ഇതിന്റെ ഭാഗമാണ്. നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് മുതുകില്‍ ചാപ്പ കുത്തിയെന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വ്യാജ കഥയുടെ നിര്‍മിതി ഇത്തരത്തില്‍ ഒടുവിലത്തേതാണ്.  വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും ഇടയാക്കുമായിരുന്ന നുണക്കഥ പൊളഞ്ഞത് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. അതേസമയം ഗുരുതരമായ ഈ തിരക്കഥ തയ്യാറാക്കിയ  പ്രതികളെ നിസാര വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്ത് മൂന്നാം ദിവസം ജാമ്യത്തില്‍ വിട്ടയച്ചു. 

ലുലുവില്‍ പ്രദര്‍ശിപ്പിച്ച പാക് പതാക സംബന്ധിച്ച വിവാദവും ശ്രദ്ധേയമാണ്. ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, തുപ്പല്‍ വിവാദം, ലാന്റ് ജിഹാദ്, മദ്റസാ അധ്യാപക പെന്‍ഷന്‍ തുടങ്ങി സംഘപരിവാര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണം സൃഷ്ടിച്ച സാമൂഹിക വിഭജനം അപകടകരമാണ്. പ്രതീഷ് വിശ്വനാഥ്, ടി ജി മോഹന്‍ ദാസ്, കെ പി ശശികല, കെ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പദി, ടി ജി ഇന്ദിര തുടങ്ങി അസംഖ്യം വിദ്വേഷ പ്രചാരകരാണ് വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിജയദശമി ദിനത്തോടനുബന്ധിച്ച് മാരകായുധങ്ങളുടെ വന്‍ശേഖരം പ്രദര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥ് കേരളാ പോലീസിന് ഇന്നും 'കാണാമറയത്താണ്'. 
ഈ വിദ്വേഷ പ്രചാരകരെ സര്‍ക്കാരും പോലീസും നിലയ്ക്കുനിര്‍ത്താനും നിയമനത്തിനു മുമ്പില്‍ കൊണ്ടുവരാനും സര്‍ക്കാരും പോലീസും തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ്  ഷെഹീര്‍  ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, പാലക്കാട് മണ്ഡലം സെക്രട്ടറി നൂർ മുഹമ്മദ്  സംബന്ധിച്ചു.