പാലക്കാട് ജില്ലയിൽ പി എസ്.സി അഭിമുഖം 13,14,15 തീയതികളില്‍

പാലക്കാട്.ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നം. 203/ 2021) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പാലക്കാട്, കോഴിക്കോട് ജില്ലാ ഓഫീസുകളിലും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട് മേഖലാ ഓഫീസിലും നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം. 387/ 2020) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലും കോഴിക്കോട് മേഖല ഓഫീസുകളിലും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട് ജില്ല ഓഫീസിലും നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.