പി .ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല പ്രതിഭാ സംഗമവും പി.ടി.ബി അനുസ്മരണവും

  1. Home
  2. MORE NEWS

പി .ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല പ്രതിഭാ സംഗമവും പി.ടി.ബി അനുസ്മരണവും

.ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല പ്രതിഭാ സംഗമവും പി.ടി.ബി അനുസ്മരണവും


ചെർപ്പുളശ്ശേരി. അടയ്ക്കാപുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റി, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ 
നവംബർ 26 ഞായറാഴ്ച്ച നടത്തുന്ന പി.ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല പ്രതിഭാ സംഗമവും പി.ടി.ബി അനുസ്മരണവും
ഡിസംബർ 17 നു  ഞായറാഴ്ച്ച നടത്തുന്ന ഇന്ത്യനൂർ ഗോപി മാസ്റ്റർ അനുസ്മരണമായ നാട്ടുവിചാരവും വിപുലമായി നടത്തുന്നതിനായി അടക്കാപുത്തൂർ ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരത്തിൽ ചേർന്ന സ്വാഗത സംഘയോഗം മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ  പ്രേമ ഉദ്ഘാടനം ചെയ്തു..ടി.ബി. സ്മാരക ബാലശാസ്ത്ര ജില്ലാതല പ്രതിഭാ സംഗമവും പി.ടി.ബി അനുസ്മരണവും
                  ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ മാസ്റ്റർ, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മി , ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വി. പ്രജീഷ് കുമാർ , വാർഡ് മെമ്പർമാരായ കെ പ്രേമ, കെ.സി ശങ്കരൻ, പ്രിൻസിപ്പാൾ ടി. ഹരിദാസൻ, പ്രധാനാധ്യാപിക കെ ഷൈലജ എന്നിവർ രക്ഷാധികാരികളായും മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി ചെയർമാൻ, ഡോ.കെ അജിത് കൺവീനർ,
പി. കാർത്യായനിക്കുട്ടി, റിട്ട. മേജർ എൻ വാസുദേവൻ, എ എസ് കൃഷ്ണൻ, എം പ്രശാന്ത് , കെ. ടി ഉണ്ണികൃഷ്ണൻ എന്നിവർ വൈസ് ചെയർമാൻമാരും, 
വി ഗോപീകൃഷ്ണൻ,
രാജേഷ് അടയ്ക്കാപുത്തൂർ, പി.കെ അച്ച്യുതൻ കുട്ടി, എം.ആർ മൃദുല, കെ.ജയനാരായണൻ എന്നിവർ ജോയന്റ് കൺവീനർമാരുമായ
 41 പേരടങ്ങുന്ന പ്രവർത്തക സമിതി രൂപീകരിച്ചു. പ്രധാനാധ്യാപിക എ ഷൈലജ, കെ.സി. ശങ്കരൻ, ടി.ജി നിരഞ്ജൻ, എം പ്രശാന്ത്, വി. ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.