ബജറ്റിലെ നികുതി കൊള്ളക്കെതിരെ ജനകീയ പ്രതിഷേധധർണ

  1. Home
  2. MORE NEWS

ബജറ്റിലെ നികുതി കൊള്ളക്കെതിരെ ജനകീയ പ്രതിഷേധധർണ

ബജറ്റിലെ നികുതി കൊള്ളക്കെതിരെ ജനകീയ പ്രതിഷേധധർണ


ചെർപ്പുളശ്ശേരി. കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ BJP കുലുക്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളയങ്കാവ് സെന്ററിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡണ്ട് പി.ജയൻ ഉദ്ഘാടനം ചെയ്തു.
ആഡംബരത്തിന്റെ അവസാന വാക്കായി മാറിയ കേരള മന്ത്രിസഭ
കേരള ജനതയെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.അനിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് എ.കെ. സുനിൽ, ജനറൽ സെക്രട്ടറി എ. പുഷ്പകുമാർ,ജില്ല കമ്മിറ്റിയംഗം 
എ.ശ്രീനാരായണൻ ,സി. അനിൽ എന്നിവർ സംസാരിച്ചു.