പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: 72.91 ശതമാനം പോളിങ്... ക്ലിക് ചെയ്ത് വായിക്കുക

  1. Home
  2. MORE NEWS

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: 72.91 ശതമാനം പോളിങ്... ക്ലിക് ചെയ്ത് വായിക്കുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: 72.91 ശതമാനം പോളിങ്


കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,624 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,084 പേരും 90,277 സ്ത്രീകളിൽ 64,538 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിങ് ശതമാനവും കണക്കും പ്രിസൈഡിങ് ഓഫീസർമാർ സ്വീകരണകേന്ദ്രത്തിൽ വിവരങ്ങൾ സമർപ്പിച്ചതിനുശേഷമേ ലഭ്യമാകൂ.