സുപ്രീം കോടതിയിൽ നിന്നുയരുന്നത് പ്രത്യാശയുടെ കിരണങ്ങൾ: വിസ്‌ഡം സ്റ്റുഡന്റ്സ്* ▪️ തൻമിയ ആർട്സ് ഫെസ്റ്റിന് ഉജ്വല സമാപനം.

  1. Home
  2. MORE NEWS

സുപ്രീം കോടതിയിൽ നിന്നുയരുന്നത് പ്രത്യാശയുടെ കിരണങ്ങൾ: വിസ്‌ഡം സ്റ്റുഡന്റ്സ്* ▪️ തൻമിയ ആർട്സ് ഫെസ്റ്റിന് ഉജ്വല സമാപനം.

സുപ്രീം കോടതിയിൽ നിന്നുയരുന്നത് പ്രത്യാശയുടെ കിരണങ്ങൾ: വിസ്‌ഡം സ്റ്റുഡന്റ്സ്*  ▪️ തൻമിയ ആർട്സ് ഫെസ്റ്റിന് ഉജ്വല സമാപനം.


അലനല്ലൂർ : ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അൽപാൽപമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനിടയിൽ ഇടയ്ക്കിടെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സുപ്രീംകോടതി വിധികളും പ്രസ്താവനകളും പ്രത്യാശയുടെ കിരണങ്ങളാണെന്ന് എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജ് വിസ്‌ഡം സ്റ്റുഡന്റ്സ് യൂണിറ്റ് സംഘടിപ്പിച്ച തൻമിയ ആർട്സ് ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

 യുപിയിൽ ഒരു മുസ്‌ലിം വിദ്യാർത്ഥിയെ അടിക്കാൻ മറ്റു വിദ്യാർഥികളെ അധ്യാപിക പ്രേരിപ്പിച്ച സംഭവത്തിൽ കോടതി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ജഡ്ജി നിയമനങ്ങളിൽ സർക്കാർ കാലതാമസം വരുത്തുന്ന വിഷയത്തിൽ സുപ്രീംകോടതി സ്വരം കടുപ്പിച്ചുതന്നെയാണ് പ്രതികരിച്ചത്. ഇതെല്ലാം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് വഴങ്ങാൻ കോടതി തയ്യാറല്ല എന്ന പ്രഖ്യാപനമാണെന്ന്  സമ്മേളനം കൂട്ടിച്ചേർത്തു.

സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. വി ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. നേർപഥം വാരിക എഡിറ്റർ ഉസ്മാൻ പാലക്കാഴി മുഖ്യപ്രഭാഷണം നിർവഹിച്ചു.

വിസ്‌ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് ഇരിങ്ങൽതൊടി, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സുൽഫീക്കർ പാലക്കാഴി, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, കോളേജ് വൈസ് പ്രിൻസിപ്പൽ റിഷാദ് പൂക്കാടഞ്ചേരി, എം അബ്ദുൽ സലാം, പി മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി, സി.കെ അബ്ദുൽ ജലീൽ അൽ ഹികമി, അബ്ദുല്ല വസീം  കാവന്നൂർ, മൻഷൂക് റഹ്‌മാൻ അസ്ഹരി, ടി.പി നിഷാദ് മാസ്റ്റർ, വി സമീർ മൗലവി, യൂണിയൻ പ്രസിഡന്റ്‌ ജെ. അഹ്‌മദ്‌ കബീർ വർക്കല, സെക്രട്ടറി ഷാഫി വല്ലപ്പുഴ, ഫൈൻ ആർട്സ് സെക്രട്ടറി സഹൽ മഷ്ഹൂർ, ജോയിന്റ് സെക്രട്ടറി വി തൗഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

82 ഇനങ്ങളിലായി നടന്ന മത്സര പരിപാടികളിൽ പ്രതിഭകൾ മാറ്റുരച്ചു. നജാഹ്, സആദ, ഫലാഹ് എന്നീ ഗ്രൂപ്പുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.