മഹാദേവമംഗലം വിഷ്‌ണുക്ഷേത്രത്തിൽ പരിഹാര ക്രിയകൾ ഞായറാഴ്ച

ആനമങ്ങാട് മഹാദേവമംഗലം വിഷ്ണുക്ഷേത്രത്തിൽ ഡിസംബർ മാസം 19, 20 തിയ്യതികളിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ നിർദേശിക്കപ്പെട്ട പരിഹാരക്രിയകളുടെ പ്രാരംഭഘട്ടത്തോടനുബന്ധിച്ചുള്ള വൈദീകകർമ്മങ്ങൾ ഞായറാഴ്ച ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്തുമന നാരായണൻ നമ്പൂതിരിയുടേയും തൃക്കാരമണ്ണ് സുധീഷ് ഭട്ടതിരിപ്പാട്, കൈലിയാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
രാവിലെ 6 മണിക്ക് - അഷ്ടദ്രവ്യഗണപതിഹോമം
രാവിലെ 7 മണിക്ക് ഉഷപ്പൂജ.
രാവിലെ 7.30 മുതൽ സഹസ്രകുംഭാഭിഷേകം.
രാവിലെ 8 മണിക്ക് - മൃത്യുഞ്ജയഹോമം.
രാവിലെ 9 മണിക്ക് മൃത്യുഞ്ജയഹോമം സമാപനം, ശാസ്താവിന് പൂജ, ഉച്ചപ്പൂജ, പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം.
വൈകീട്ട് 6 മണിക്ക് വിളിച്ചുചൊല്ലി പ്രായശ്ചിത്തം, ദീപാരാധന, ഭഗവതിസേവ, ലളിതാസഹസ്രനാമം, അത്താഴപൂജ. എന്നിവ നടക്കും