പ്രശസ്ത ചിത്രകാരനായ വാസുദേവന്‍ നമ്പൂതിരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

തൃശ്ശൂർ. അന്തരിച്ച കേരള ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ വാസുദേവന്‍ നമ്പൂതിരിയുടെ ഭൗതിക ശരീരം കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനമന്ദിരത്തില്‍ ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി കെ. രാജന്‍, മുന്‍ മന്ത്രിമാരായ വി.എസ്. സുനില്‍
കുമാര്‍, കെ.പി. രാജേന്ദ്രന്‍, എം.പി. ടി.എന്‍. പ്രതാപന്‍, എം എല്‍.എ. പി. ബാലചന്ദ്രന്‍, തൃശൂര്‍ ജില്ലാ
കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, മുന്‍ എം.എല്‍.എ. ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള പ്രശസ്തരായ ഷാജി എന്‍. കരുണ്‍, സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പെരുവനം കുട്ടന്‍മാരാര്‍, പ്രിയനന്ദന്‍, ശ്രീവത്സന്‍ മേനോന്‍, എം. രാമചന്ദ്രന്‍, മുന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, മുന്‍ സെക്രട്ടറി ശ്രീമൂലംനഗരം മോഹന്‍, ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരി. റിയാസ് കോമു, ഭാഗ്യനാഥന്‍, ജെ.ആര്‍. പ്രസാദ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍
തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.
നമ്പൂതിരി (കരുവനാട്ടു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി) 1925 സെപ്റ്റംബര്‍ 15ന് പൊന്നാനിയിലാണ് ജനിച്ചത്. കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനാണ് അദ്ദേഹം. കെ.സി.എസ്. പണിക്കര്‍, ദേബിപ്രസാദ് റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴില്‍, മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണ് രേഖാചിത്രകാരനായി 'മാതൃഭൂമി ആഴ്ചപ്പതിപ്പില്‍' ചേര്‍ന്നത്. പിന്നീട് 'കലാകൗമുദി', 'സമകാലിക മലയാളം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിനു രേഖാചിത്രങ്ങള്‍ വരച്ചു. കാലാന്തരത്തില്‍ നമ്പൂതിരിച്ചിത്രങ്ങള്‍ എന്ന ശൈലി തന്നെ പ്രശസ്തമായി. എം.ടിയുടെ 'രണ്ടാമൂഴ'ത്തിലെ ദ്രൗപദി, വി.കെ.എന്നിന്റെ 'പിതാമഹന്‍' തുടങ്ങിയവയ്ക്കു വരച്ച രേഖാചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അരവിന്ദന്റെ 'ഉത്തരായനം', 'കാഞ്ചനസീത' എന്നി സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു നമ്പൂതിരി. 'കാഞ്ചനസീത'യിലെ കഥാപാത്രങ്ങളുടെ വസ്ത്രരൂപകല്‍പന ശ്രദ്ധേയമായിരുന്നു. ലോഹത്തകിടില്‍ ശില്പങ്ങള്‍ കൊത്തിയുണ്ടാക്കുന്ന ശില്‍പിയുമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. രണ്ടു തവണ (1988-1991, 1996-2001) ആര്‍ട്ടിസ്റ്റ് നമ്പൂതിരി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2003ലെ രാജാ രവിവര്‍മ്മ
പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ എബി എന്‍. ജോസഫ്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.