സീബ്രാവരകൾ പുനസ്ഥാപിക്കുക - വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

സീബ്രാവരകൾ പുനസ്ഥാപിക്കുക - വെൽഫെയർ പാർട്ടി

സീബ്രാവരകൾ പുനസ്ഥാപിക്കുക - വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം : കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ളതാണ് സീബ്രാവരകൾ. എന്നാൽ ധൈര്യമായി ഇതിലൂടെ മറുവശത്തേക്ക് പോകാമെന്നത് സാഹസമാകുന്നു. സീബ്രാവരകളിൽ വാഹനം നിർത്തിക്കൊടുക്കണമെന്നതും അടുത്തെത്തുമ്പോൾ വേഗം കുറയ്ക്കണമെന്നതും പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം.
തിരൂർക്കാട്, അങ്ങാടിപ്പുറം ടൗണിൽ പലയിടങ്ങളിലും
ദേശീയപാത നവീകരണസമയത്ത് വരച്ച ഇവ മാഞ്ഞ് പേരിനൊരു വര മാത്രമായിരിക്കുന്നു.
ആയതിനാൽ
മാഞ്ഞുപോയ സീബ്രവരകൾ എത്രയും പെട്ടന്ന് പുനസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത്‌ നിന്നും അടിയന്തര നടപടി ഉണ്ടാകണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടി പ്പുറം പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് കമ്മറ്റി അവശ്യപ്പെട്ടു.
ഇത് സംബന്ധിച്ചു ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകാനും യോഗം  തീരുമാനിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം  പഞ്ചായത്ത്‌ പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,വൈസ് പ്രസിഡന്റ് നസീമ മതാരി, ട്രഷറർ സക്കീർ അരിപ്ര, അസിസ്റ്റന്റ്  സെക്രട്ടറി ആഷിക് തുടങ്ങിയവർ പങ്കെടുത്ത്‌ സംസാരിച്ചു