റോഡരികിലെ മരം അപകട ഭീഷണി ഉയർത്തുന്നു

ചെർപ്പുളശ്ശേരി .നെല്ലായ പഞ്ചായത്തിലെ മോസ്കോ പൊട്ടച്ചിറയിലാണ് ഏത് നിമിഷവും പൊട്ടി വീഴാറായ നിലയിൽ അപകട ഭീഷണി ആയി മരം നിൽക്കുന്നത്. നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും, സ്കൂൾ മദ്രസാ വിദ്യാർത്ഥികളും രണ്ട് നേരവും ന നടന്ന് പോകുന്ന ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിൽ മോസ്കോ പൊട്ടച്ചിറ സെൻ്ററിലാണ് ഈ മരം അപകട ഭീഷണിയായി നിൽക്കുന്നത്.പ്രധാനപ്പെട്ട റോഡായതിനാൽ വലിയ ടോറസ് പോലുള്ള വാഹനങ്ങൾ തട്ടിയാണ് ഏത് നേരവും പൊട്ടി വീഴാവുന്ന രീതിയിൽ അപകട ഭീഷണിയായി മരമുള്ളത് . മഴക്കാലത്തിന് മുമ്പ് റോഡരികിലും മറ്റും അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് ഉണ്ടായിട്ടും പല തവണ നാട്ടുകാർ മരത്തിൻ്റെ ഭീഷണി അധികൃതരെ അറിയിച്ചെങ്കിലും മരം വെട്ടിമാറ്റുവാനള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. മഴക്കാലം ആരംഭിക്കാനിരിക്കെ മരം പൊട്ടിവീണ് അപകടങ്ങൾ വരുന്നതിന് മുമ്പ് മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യമാണ് ജനങ്ങളിൽ നിന്നുയരുന്നത് .